കോട്ടയത്തെ ആകാശപാതയുടെ ബലപരിശോധന ഇന്നുമുതൽ നടക്കും. പാലക്കാട് ആർഐടി നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുക. പരിശോധന റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും ആകാശപാത പദ്ധതി തുടരണോ പൊളിച്ചു നീക്കണോ എന്ന് തീരുമാനിക്കുക. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പരിശോധന നടക്കുന്നത്. ബല പരിശോധനയുടെ ഭാഗമായി ഇന്നുമുതൽ ചൊവ്വാഴ്ചവരെ രാത്രിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്.