കോട്ടയം കുമാരനെല്ലൂരിൽ നായകളുടെ കാവലിൽ കഞ്ചാവ് വിൽപ്പന നടത്തിയ റോബിൻ ജോർജ് വീണ്ടും പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ പോലീസ് സംഘം ഇയാളുടെ വീട് സ്ഥിതി ചെയ്യുന്ന കൊശമറ്റം കോളനി ഭാഗത്ത് എത്തിയിരുന്നു. പോലീസിനെ കണ്ട ഇയാൾ ആറ്റിൽ ചാടി രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതായി വിവരമുണ്ട്. ഇയാൾ മൊബൈൽ ഫോണും എടിഎം കാർഡും ഉപയോഗിക്കാത്തതിനാൽ സഞ്ചാര പാത കണ്ടുപിടിക്കുന്നതിൽ പ്രതിസന്ധിയുണ്ട്. 2019ൽ മണർകാട് പോലീസ് സ്റ്റേഷനിൽ റോബിനെതിരെ കഞ്ചാവ് കേസുണ്ട്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.
