കോട്ടയത്ത് ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യവസായി ആത്മഹത്യ ചെയ്തു. കോട്ടയം അയ്മനം സ്വദേശി 50 വയസ്സുകാരൻ കെ സി ബിനുവാണ് ആത്മഹത്യ ചെയ്തത്. ജീവനക്കാർ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബിനുവിന്റെ കുടുംബം പറയുന്നു. കർണാടക ബാങ്കിലെ ജീവനക്കാരന്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 5 ലക്ഷം രൂപയുടെ വായ്പയിൽ മുടങ്ങിയത് രണ്ടുതവണ മാത്രമാണ്. ലോൺ തിരിച്ചടവിന് അവധി ചോദിച്ചെങ്കിലും അവധി തന്നില്ലയെന്ന് ബിനുവിന്റെ കുടുംബം പറഞ്ഞു.