Landslides at two places in hilly areas of Kottayam after hours of rain; No casualtyLandslides at two places in hilly areas of Kottayam after hours of rain; No casualty

കോട്ടയത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ മണിക്കൂറുകൾ നീണ്ട മഴയെത്തുടര്‍ന്ന് ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. തീക്കോയിപഞ്ചായത്തിലാണ് ഉരുൾപൊട്ടിയത്. രണ്ടു മണിയോടെ ആരംഭിച്ച മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിക്കുകയായിരുന്നു. ജനവാസ മേഖലകളായ ഇഞ്ചിപ്പാറയിലും, ആനിപ്ലാവിലുമുണ്ടായ ഉരുള്‍പൊട്ടലുകളില്‍ ആളപായമില്ല. കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. അപകടസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്രയ്ക്ക് കളക്ടര്‍ നിയന്ത്രണം ഏര്‍ പ്പെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *