കോട്ടയം മുട്ടമ്പലത്ത് പിതാവിന്റെ മരണശേഷം വ്യാജ രേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസിൽ പ്രതി കസ്റ്റഡിയിൽ. പുത്തൻപറമ്പിൽ കെ ആർ ചന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മരണശേഷം പിതാവിന്റെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയ്യാറാക്കി വീടും വാസ്തുവും കൈവശപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ ഇയാളുടെ സഹോദരി കോടതിയിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിൽ ഒപ്പ് വ്യാജമാണെന്ന് തെളിയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജറാക്കിയതിനുശേഷം ഇയാളെ റിമാൻഡ് ചെയ്തു.