വേതനവും ബോണസും ലഭിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം കോർപ്പറേഷനിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. കൊല്ലത് മേയർ പ്രസന്ന ഏണസ്റ്റിനെ തൊഴിലാളികൾ തടഞ്ഞു. മേയർ പ്രസന്ന ഏണസ്റ്റ് പ്രതിഷേധക്കാരെ കാണാതെ മുങ്ങിയെന്ന ആരോപണവുമുണ്ട്. പ്രതിഷേധിച്ച തൊഴിലുറപ്പ് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വലിച്ചിഴച്ചാണ് പോലിസ് തൊഴിലാളികളെ കൊണ്ടുപോയത്.