കൊല്ലം പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം. ഓടിളക്കി അകത്തു കടന്നായിരുന്നു മോഷണം. സംഭവത്തിൽ ചവറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ മൂന്നരയോടെയാണ് ക്ഷേത്രം തുറക്കാൻ വന്ന പൂജാരി കവർച്ച നടന്നത് കണ്ടത്. മോഷണം നടത്താൻ ക്ഷേത്രത്തിലേക്ക് എത്തുന്നതും തിരിച്ചു പോകുന്നതും സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്ഷേത്രം തുറക്കാൻ വന്ന പൂജാരിയാണ് വിവരം ക്ഷേത്രഭാരവാഹികളെയും പോലീസിനെയും അറിയിച്ചത്. ഏകദേശം നാൽപ്പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം സെക്രട്ടറി പറഞ്ഞു. ചവറ പോലീസും ഫോറൻസിക്കും എത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചും.