കൊല്ലം: കൊല്ലം കലക്ട്രേറ്റ് സ്ഫോടനക്കേസിലെ പ്രതികൾ കോടതിയുടെ ജനൽ ചില്ല് വിലങ്ങ് ഉപയോഗിച്ച് തകർത്തു. പ്രതികളെ കൊല്ലത്തെ കോടതിയിൽ ഇന്ന് വിചാരണയ്ക്കായി എത്തിച്ചപ്പോഴായിരുന്നു അക്രമാസക്തരായത്. കൊല്ലം കലക്ട്രേറ്റിൽ 2016 ജൂൺ 15 നാണ് സ്ഫോടനം നടന്നത്. ഈ കേസിലെ പ്രതികളെ ആന്ധ്രാപ്രദേശിലെ കടപ്പ ജയിൽ നിന്നാണ്കൊല്ലത്തേയ്ക് കൊണ്ടുവന്നത്. വൻ സുരക്ഷാ സന്നാഹമുണ്ടായെങ്കിലും പ്രതികളുടെ ആക്രമണത്തിൽ കോടതിയുടെ ജനൽച്ചില്ലുകൾ തകരുകയായിരുന്നു.