കൊല്ലം പാരിപ്പള്ളിയിൽ അക്ഷയസെന്ററിൽ കയറി ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. കർണാടക കുടക് സ്വദേശിനിയായ നാദിറയാണ് കൊല്ലപ്പെട്ടത്. അതിനുശേഷം ഭർത്താവ് റഹീം കിണറ്റിൽ ചാടി മരിച്ചു. സംശയരോഗമാണ് കൊലപാതകത്തിന് കാരണം. രാവിലെ നാദിറ അക്ഷയ സെന്ററിൽ എത്തി ജോലി ചെയ്യവെ മുഖം മറിച്ച് കോട്ട് ധരിച്ചുവന്ന റഹീം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. നാദിറയെ ഉപദ്രവിച്ചതിന് ഇയാൾ റിമാൻഡിലായിരുന്നു. നാല് ദിവസം മുൻപാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.