A young man died under mysterious circumstances in Kollam Chitara Challimuk SocietyA young man died under mysterious circumstances in Kollam Chitara Challimuk Society

കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. 21കാരനായ ആദർശിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം, സംഭവത്തിൽ അച്ഛനും അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയിലായി.

വീടിനുളളിൽ അടുക്കളയോട് ചേർന്നുളള മുറിയിലാണ് ആദർശിന്റെ മൃതദേഹം കണ്ടത്. യുവാവിൻ്റെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാടുകളുമുണ്ട്. ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിക്കുകയും തുടർന്ന് വീട്ടുകാരോടും ആദർശ് കയർത്തു.

Leave a Reply

Your email address will not be published. Required fields are marked *