കൊല്ലത്ത് ശക്തമായ തിരയിൽ പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു. ഇന്ന് രാവിലെ കടലിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന ആറു മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി. മറ്റൊരു ബോട്ടിൽ എത്തിയ മത്സ്യബന്ധനത്തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്ക് പറ്റിയിട്ടില്ല.