സുർജിത് ഭവനിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്ന സാംസ്കാരിക ക്ലാസിനും വിലക്ക്. G-20 ഉച്ചക്കോടി കഴിയുന്നതുവരെ ഒരു പരിപാടിയും പാടില്ലയെന്നാണ് പോലീസ് നിലപാട്. നടപടിയെ ശക്തമായി അപലപിക്കുന്നുയെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. സുർജിത് ഭവനിൽ G-20ക്കി സമാന്തരമായി കഴിഞ്ഞദിവസം നടന്ന B-20 സമ്മേളനം തടസ്സപ്പെടുത്തിയ ഡൽഹി പോലീസ് കെട്ടിടത്തിൽ പാർട്ടി പരിപാടിക്കും വിലക്ക് ഏർപ്പെടുത്തി. സുർജിത് ഭവനിൽ ഇന്ന് പ്രഖ്യാപിച്ച പാർട്ടിയുടെ മൂന്നു ദിവസത്തെ സാംസ്കാരിക പഠന ക്ലാസ് നടത്തരുതെന്ന് ഡൽഹി പോലീസ് ആവശ്യപ്പെട്ടു. G-20 ഉച്ചകോടി കഴിയുന്നതുവരെ മുൻ അനുമതി ഇല്ലാതെ പരിപാടി നടത്താൻ ആകില്ലയെന്നാണ് പോലീസിന്റെ നിലപാട്. സീതാറാം യെച്ചൂരി, എം.എ ബേബി എന്നിവർ പങ്കെടുക്കുന്നതാണ് ക്ലാസ്സ്. കേരളത്തിൽനിന്നും എം സ്വരാജ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു നേതാക്കൾ ക്ലാസിന് എത്തിയിട്ടുണ്ട്. നടപടിയെ ശക്തമായി അപലപിക്കുന്നുയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.