കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ 80 ലക്ഷം ഒന്നാം സമ്മാനം വരുന്ന കാരുണ്യ പ്ലസ് KN 488 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് നറുക്കെടുപ്പ് നടക്കും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് ഫലം അറിയാൻ സാധിക്കും.