പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം നാളെ. വോട്ടെണ്ണുന്നതിനുള്ള ക്രമീകരണം പൂർത്തിയായി. വോട്ടെണ്ണൽ കോട്ടയം ബസേലിയോസ് കോളേജിൽ നടക്കും. ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ 8 മണിയോടുകൂടി കോട്ടയത്തുള്ള ബസേലിയോസ് കോളേജിൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. ഇത്തവണ പോസ്റ്റൽ ബാലറ്റുകൾ എന്ന് പറയുമ്പോൾ 189 സർവീസ് വോട്ടുകളും രണ്ടായിരത്തിൽപരം വരുന്ന അസന്നഹിത വോട്ടുകളും അതായത് സീനിയർ സിറ്റിസൺസ്, ഭിന്നശേഷിക്കാർ ഇവരുടെ വീട്ടിൽ ചെന്ന് വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു അതായിരിക്കും ആദ്യം എണ്ണുക. ആദ്യം അയർക്കുന്ന പഞ്ചായത്തിലെ ബൂത്തുകളാണ് എണ്ണുക. ആദ്യഫല സൂചനകൾ ഏതാണ്ട് എട്ടരയ്ക്ക് ശേഷം ലഭിക്കുമെന്നാണ് സൂചന.