എംഎൽഎമാർക്കുള്ള ഓണക്കിറ്റ് ബഹിഷ്കരിച്ച് യുഡിഎഫ് എംഎൽഎമാർ. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് വേണ്ടയെന്നാണ് പ്രതിപക്ഷ നിലപാട്. മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാ അംഗങ്ങൾക്കും എൻപി മാർക്കും സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ് 12 ഇനം ശബരി ബ്രാൻഡഡ് ഉൽപ്പന്നങ്ങളോട്കൂടി നൽകാനായിരുന്നു ഭക്ഷ്യവകുപ്പ് തീരുമാനമെടുത്തിരുന്നത്. ഇതിനായി സപ്ലൈകോം ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ ആ കിറ്റ് വാങ്ങില്ലയെന്ന നിലപാടിലാണ് യുഡിഎഫ് എംഎൽഎമാർ. ഇക്കാര്യം പ്രതിപക്ഷ നേതാവ് തന്നെ സപ്ലൈകോനെ അറിയിക്കും. സാധാരണക്കാരായ ജനങ്ങൾക്ക് കിട്ടാത്ത ഓണക്കിറ്റ് ഞങ്ങൾ യുഡിഎഫ് എംഎൽഎമാർക്ക് വേണ്ടയെന്ന നിലപാടാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത്തവണ മഞ്ഞക്കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്കുമാത്രമാണ് ഓണക്കിറ്റ് നൽകുന്നത്.