നാലു മാസം പ്രായമുള്ള കുഞ്ഞിനെ തമിഴ്നാട്ടിൽ നിന്ന് തട്ടിക്കൊണ്ട് വന്ന രണ്ട് പേർ തിരുവനന്തപുരത്ത് പോലീസിന്റെ പിടിയിൽ. നാടോടികളായ നാരായണൻ, ശാന്തി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഭിക്ഷാടനത്തിനായാണ് കുഞ്ഞിനെ കടത്തികൊണ്ടുവന്നതാണ് സംശയം. നാഗർകോവിൽ വടശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായിരുന്നു സംഭവം. വടശേരി ബസ് സ്റ്റാൻഡിൽ ഉറങ്ങികിടെന്ന മറ്റൊരു നാടോടി ദമ്പതികളുടെ കുഞ്ഞിനെ ഇവർ തട്ടിയെടുക്കുകയായിരുന്നു. കുഞ്ഞിനേയും പ്രതികളെയും തമിഴ്നാട് പൊലീസിന് കൈമാറി.