പത്തനംതിട്ട കുളനടയിൽ ജീപ്പ് കെഎസ്ആർടിസി ബസ്സിൽ ഇടിച്ച് രണ്ടു പേർ മരിച്ചു. നിയന്ത്രണ വിട്ട ജീപ്പ് കെഎസ്ആർടിസി ബസ്സിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പ് ഡ്രൈവർ അരുൺ കുമാർ(29) ജീപ്പിൽ ഉണ്ടായിരുന്ന ലതിക (50) എന്നിവരാണ് മരിച്ചത്. ജീപ്പിൽ ഏഴ് പേരുണ്ടായിരുന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കോട്ടയത്തേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്. കുളനട മാന്തുക പെട്രോൾ പമ്പിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ടു കെഎസ്ആർടിസി ബസ്സിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അഞ്ചുപേർ പന്തളം സ്വകാര്യ ആശുപത്രിയിലും ചെങ്ങന്നൂർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.