ഓണത്തിനായി ചെണ്ടുമല്ലിപ്പാടമൊരുക്കി വയനാട്ടിലെ ഗോത്രവനിതകൾ. നൂൽപ്പുഴ പഞ്ചായത്തിലെ പണപ്പാടി പാടശേഖരത്തിലാണ് നാലു വനിതകൾ പൂപ്പാടം ഒരുക്കിയത്. പട്ടികവർഗ്ഗ വികസന വകുപ്പാണ് ഇവർക്ക് വേണ്ട പിന്തുണന നൽകിയത്. ബിന്ദു, ലക്ഷ്മി, ദേവയാനി, ശാന്ത എന്നിവരാണ് ഓണത്തിന് മുന്നോടിയായി പൂ കൃഷിചെയ്തത്. അര ഏക്കർ വയലിലാണ് പൂപ്പാടം ഒരുക്കിയത്. പൂ കൃഷിയിൽ വിജയം കണ്ടതിന്റെ അടിസ്ഥാനത്തിൽ അടുത്തവർഷം വിപുലമായ രീതിയിൽ കൃഷിയിറക്കാനാണ് ഈ വനിതകളുടെ തീരുമാനം.