Trial run of 2nd Vandebharat Express todayTrial run of 2nd Vandebharat Express today

കേരളത്തിലെത്തിയ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ ഇന്ന് . രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്ന് ആരംഭിക്കും. മൂന്ന് മണിയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷ. ഇന്നലെ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി പതിനൊന്ന് അന്‍പത്തിയാഞ്ചോടെ കാസര്‍ഗോഡ് എത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് വൈകിട്ട് 4.05 ന് മൂന്നാം ട്രയല്‍ റണ്ണിനായി കാസര്‍ഗോഡേക്ക് പുറപ്പെടുന്നതോടെ ട്രയല്‍ റണ്‍ പൂരത്തിയാക്കും. ഉദ്ഘാടനം 24ന് ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിക്കും. ഉദ്ഘാടനദിവസം ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്ര ഉണ്ടായിരിക്കില്ല. 26-ാംതീയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *