സംസ്ഥാനത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് കാസർഗോട്ട് നടക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഇന്ന് ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.അബ്ദുറഹിമാൻ എന്നിവർ പങ്കെടുക്കും. ചൊവ്വാഴ്ച്ച മുതൽ ട്രെയിനിന്റെ റെഗുലർ സർവീസുകൾ തുടങ്ങും. 26ാംതീയതി മുതലായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ സാധിക്കുക.