സമ്പൽസമൃദ്ധിയുടെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഒരു ചിങ്ങപ്പുലരി കൂടി വന്നിരിക്കുന്നു. ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം. കൊല്ലവർഷത്തിന്റെ ആദ്യ ദിവസം കൂടിയാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ചിങ്ങം ഒന്ന് ഒരുപാട് ഓർമ്മകളെ ഉണർത്തുന്ന ദിവസം കൂടിയാണ്. ഒരുപാട് പൂക്കൾ പൂത്തുനിന്നിരുന്ന ഓണക്കാലത്തെ വരവേൽക്കാനുള്ള പുലരിയുടെ ഓർമ്മ. കേരളത്തിൽ ഇന്ന് കർഷക ദിനമായി ആഘോഷിക്കുന്നു. നെല്ലും വയലുമെല്ലാം പോയ കാലത്തിന്റെ ഓർമ്മകളാണ് പലർക്കും.