ഉമ്മൻചാണ്ടിയുടെ നാല്പതാം ഓർമ്മദിനമാണ് ഇന്ന്. രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനയിലും കുർബാനയിലും കുടുംബാംഗങ്ങൾ അടക്കം നിരവധിപേർ പങ്കെടുത്തു. ഇന്നും നാളെയും പ്രചരണത്തിന് അവധി നൽകിയിരിക്കുകയാണ് യുഡിഎഫ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് മനുഷ്യരാണ് പുതുപ്പള്ളി പള്ളിയിലേക്ക് എത്തിയത്. പള്ളിയിൽ നടന്ന പ്രാർത്ഥനകൾക്കും കുർബാനയ്ക്കും ഡോക്ടർ യാക്കോബ് മാർ ഐറേനിയസ് നേതൃത്വം നൽകി. ഡോ. യൂഹാനോൻ മാർ ദിയസ് കൊറസിന്റെ മുഖ്യ കാർമികത്വത്തിൽ കല്ലറയിൽ ധൂപ പ്രാർത്ഥനയും നടത്തി. 41 ഓർമ്മ ദിവസമായ നാളെ തിരുവനന്തപുരത്തും പ്രാർത്ഥനാ ചടങ്ങ് നടക്കും.