ഇന്ന് നബിദിനം. വിപുലമായ ആഘോഷത്തോടെയാണ് വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ നടക്കുന്നത്. നബിദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നേ 27 നായിരുന്നു പൊതു അവധി നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രിയോട് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടതോടെ അവധി 28 ലേക്ക് മാറ്റി. മാസപ്പിറവി കാണാത്തതിനാൽ നബി ദിനം സെപ്റ്റംബർ 28 ന് തീരുമാനിച്ച സാഹചര്യത്തിലാണ് പൊതു അവധിയും മാറ്റണമെന്ന ആവശ്യം ഉയർന്നുവന്നത്.