തിരൂർ: ദമ്പതികൾ ലോഡ്‌ജിൽ താമസിക്കവേ ഒളിക്യാമറയിലൂടെ സ്വകാര്യദൃശ്യം പകർത്തുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിൽ ലോഡ്‌ജ് ജീവനക്കാരൻ അറസ്റ്റിൽ.
ചേലേമ്പ്ര മക്കാടംപള്ളി അബ്ദുൽമുനീറിനെ(35)യാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിരൂർ സ്വദേശിയായ യുവാവും യുവതിയും കോഴിക്കോട്ടെ ലോഡ്‌ജിൽ മാസങ്ങൾക്കുമുൻപാണ് താമസിച്ചത്. ഓൺലൈൻ വഴിയാണ് ഇവർ മുറി ബുക്കുചെയ്തത്. ലോഡ്ജിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരനായിരുന്നു അറസ്റ്റിലായ അബ്ദുൽമുനീർ. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും, പകർത്തിയ വീഡിയോദൃശ്യം സ്‌ക്രീൻഷോട്ടെടുത്ത് യുവാവിന്റെ നമ്പറിൽ വാട്‌സാപ്പ് ചെയ്തു. 1,45,000 രൂപ ആവശ്യപ്പെടുകയും തുടർന്ന് യുവാവ് തിരൂർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇയാളുടെ പക്കലുണ്ടായിരുന്ന ലാപ്ടോപ്പും കൊതുകിനെ അകറ്റാനുള്ള ഉപകരണത്തിൽ ഒളിപ്പിച്ച ക്യാമറയും പോലീസ് കണ്ടെടുത്തു.