This Onam with KSRTC, Budget Tourism Cell with 30 Excursions.This Onam with KSRTC, Budget Tourism Cell with 30 Excursions.

ഓണക്കാലം വരവേൽക്കാൻ ബജറ്റ് ടൂറിസം പദ്ധതിയിുമായി കൊല്ലം കെഎസ്ആര്‍ടിസി. 30 ഉല്ലാസയാത്രകളാണ് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ഓണക്കാല ഉല്ലാസയാത്രകള്‍ ഈ മാസം 13നാണ് ആരംഭിക്കുന്നത്.

യാത്ര ആരംഭിക്കുന്ന ആദ്യ ദിവസം 13ന് രാവിലെ അഞ്ചു മണിക്ക് മൂന്നാറിലേക്കാണ് യാത്ര. യാത്ര കൂലിയും താമസവും ഉള്‍പ്പെടെ 1450 രൂപയാണ് എസ്ആര്‍ടിസി ഈടാക്കുന്നത്. രണ്ടാം ദിവസം 14-ന് രാത്രി പത്തു മണിക്ക് തൃശൂര്‍ നാലമ്പല യാത്രയ്ക്കും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. 15ന് കോട്ടയം നാലമ്പലയാത്രയുണ്ടാകും അതുപോലെ അന്ന് അമ്പനാട് ഹില്‍സിലേക്കം യാത്രയുണ്ട്. 770 രൂപയാണ് അമ്പനാട്-പാലരുവി-തെന്മല യാത്രക്കായി ഈടാക്കുക.

കൊല്ലസം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് 14,19.27,30 ദിവസങ്ങളില്‍ പുലര്‍ച്ച അഞ്ചു മണിക്ക് ഗവിയിലേക്ക് യാത്രയുണ്ടാകും. ഇതില്‍ 1650 രൂപയാണ് പ്രവേശന ടിക്കറ്റ്, ഭക്ഷണം, താമസം ഉള്‍പ്പെടെ വരുന്നത് . 19ന് രാവിലെ ആറു മണിക്ക് കുടമാളൂരിലേക്കും വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഭരണങ്ങാനം പള്ളിയും കൃപാസനം, പൂങ്കാവ് പള്ളി, തങ്കിപ്പള്ളി എന്നിവ സന്ദര്‍ശിക്കുന്ന തീര്‍ഥാടനയാത്ര ആരംഭിക്കും.

പാണിയോലി എക്കോ ടൂറിസം കേന്ദ്രത്തിലേക്കും വാഗമണ്ണിലേക്കും 20 ന് ട്രിപ്പുണ്ടാകും. ഇടുക്കി ഡാം- കാല്‍വരി മൗണ്ട്, കന്യാകുമാരി എന്നീ ഏകദിന ഉല്ലാസയാത്രകള്‍ 27ന് തുടെങ്ങും. 30 ന് മൂന്നാര്‍, വയനാട് യാത്രകളും ഒരുക്കുന്നുണ്ട്. 31നാണ് പൊന്മുടി, അടവി-അച്ചന്‍കോവില്‍ യാത്രകള്‍ ഉണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്കായി 9747969768, 9496110124, 7909159256 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *