പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയ ചരിത്രവിജയം പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് നല്‍കിയ കനത്ത പ്രഹരമാണെന്ന് രമേശ് ചെന്നിത്തല. ഇപ്പോള്‍ കഴിഞ്ഞത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നും ഫൈനലില്‍ ഇരുപതില്‍ ഇരുപതും യുഡിഎഫ് നേടുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി. ചാണ്ടി ഉമ്മന്‍ 74456 വോട്ടുകള്‍ നേടിയപ്പോള്‍ ജെയ്ക് സി തോമസിന് 33959 മാത്രമാണ് നേടാനായത്. തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് തന്നെ അപ്രസക്തനായി ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് 6342 വോട്ടുകള്‍ മാത്രമാണ് നേടാൻ സാധിച്ചത്. ഇതോടെ ചാണ്ടി ഉമ്മന്റെ ലീഡ് 40,497 മായി.