Thiruvonam for Atham Ten

കർക്കടകത്തിന്റെ ആധിയും വ്യാധിയും മാറി പൊന്നിൻ ചിങ്ങം എത്തിയതോടെ ഓണം ആഘോഷിക്കാൻ ഇരിക്കുകയാണ് കേരളക്കര. കേരളീയരുടെ ദേശിയോത്സവമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ മഹാബലിയെ വരവേൽക്കാൻ തയ്യാറായിക്കഴിഞ്ഞു. കള്ളവും ചതിയും പൊള്ളിവചനങ്ങളുമില്ലാത്ത നല്ല കാലത്തെക്കുറിച്ചുള്ള ഓർമ്മ പുതുക്കലാണ് ഓണക്കാലത്ത് കേരളം. സ്നേഹവും സാഹോദര്യവും ഒത്തുചേരലും കൂടിക്കലരുന്ന ദിവസം കൂടിയാണ് ഓണം. അത്തം നാള്‍ തുടങ്ങി പത്താം ദിനം തിരുവോണമാണ്. നല്ല നാളുകൾ എന്നും ഉണ്ടാകണേ എന്ന പ്രാർത്ഥനയോടുകൂടിയാണ് ഓണ ദിവസം ആരംഭിക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട് കൂടുതൽ കേട്ട പേര് മഹാബലിയുടെതാണ്. വാമനൻ പാതളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി പ്രജകളെ കാണാൻ തിരുവോണ നാളിൽ എത്തുമെന്നാണ് വിശ്വാസം. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നുള്ള മലായാളികൾ ഓണം ആഘോഷിക്കാൻ തയ്യാറായിക്കഴിഞ്ഞു. ഓണപ്പൂക്കളവും ഓണസദ്യയും തന്നെയാണ് ഓണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഇന്ന് തിരുവോണം. പൂക്കളവും ഓണസദ്യയും ഒരുക്കി തിരുവോണനാളിൽ മാവേലിയെ വരവേൽക്കാൻ‌ നാടും ന​ഗരവും ഒരുങ്ങി. പോയകാലത്തിന്റെ നല്ല ഓർമകളും വരാനിരിക്കുന്ന ദിനങ്ങളെകുറിച്ചുള്ള പ്രതീക്ഷയും നിറഞ്ഞതാവട്ടെ ഈ ഓണം. കേരളത്തിന്റെ ഈ ആഘോഷത്തെ നമുക്ക് ഇരു കൈകളും നീട്ടി വരവേൽക്കാം.

Leave a Reply

Your email address will not be published. Required fields are marked *