തിരുവോണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ചയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല. വാളയാറിലെ ഏജൻസിയിൽ നിന്ന് 25 കോടി അടിച്ച ടിക്കറ്റ് വാങ്ങിയത് ഗോകുൽ നടരാജൻ എന്നയാളാണ്. ഇയാൾ ഇതുവരെ ഏജൻസിയിൽ ബന്ധപ്പെട്ടിട്ടില്ല. ഈ വർഷത്തെ തിരുവോണം ബമ്പർ അടിച്ചത് TE 230662 എന്ന നമ്പറിനാണ്. ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാഗ്യസമ്മാനം അടിച്ചത്. ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ നിന്നാണ് ലോട്ടറി വിറ്റു പോയത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി എൻ ബാലഗോപാൽ പറഞ്ഞു.
