തന്റെ കുഞ്ഞിനെ ചേർത്തുപിടിച്ച് ജോലി ചെയ്യുന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ മടിയിലിരുത്തി ഫയൽ നോക്കുന്ന ആര്യയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 2022 സെപ്റ്റംബർ മാസമായിരുന്നു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിന്റെയും വിവാഹം. കഴിഞ്ഞ മാസം 10–ാം തീയതിയാണ് ആര്യക്കും സച്ചിനും കുഞ്ഞ് പിറന്നത്. കുഞ്ഞിന് ‘ദുവ ദേവ്’ എന്ന് പേരിട്ടു. കുഞ്ഞിനൊപ്പം ജോലി സ്ഥലത്തെത്തിയ ആര്യക്ക് അഭിനന്ദനവുമായി നിരവധി പേർ എത്തിയെങ്കിലും ഈ ചിത്രത്തിന് നിരവധി ട്രോളുകളും വിമർശനങ്ങളും ലഭിക്കുന്നുണ്ട്.