അട്ടപ്പാടി മധു കേസിൽ കഴിഞ്ഞദിവസം ഡോ. കെ.പി സതീശനെ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മധുവിന്റെ കുടുംബം. കേസ് അട്ടിമറിക്കാൻ നീക്കമുണ്ടെന്നാരോപിച്ച് ചീഫ് ജസ്റ്റിസിന് മരിച്ച മധുവിന്റെ അമ്മ സങ്കട ഹർജി നൽകി. പ്രോസിക്യൂട്ടറാക്കാൻ ആവശ്യപ്പെട്ട് അഡ്വ. പി വി ജീവേഷിന്റെയും രാജേഷ് എം മേനോന്റെയും പേരുകളാണ് കുടുംബം നൽകിയിരുന്നത്. അതിന് വിരുദ്ധമായാണ് സർക്കാരിന്റെ തീരുമാനമെന്ന് മല്ലിയമ്മ പറയുന്നു.