വയനാട് പനവല്ലിയില്‍ വീടിനുളളില്‍ കടുവ കയറി. പുഴകര കോളനിയില്‍ കയമയുടെ വീട്ടിനുള്ളിലേക്ക് പട്ടിയെ ഓടിച്ചാണ് കടുവ വീട്ടിനുള്ളിലേക്ക് കയറിയത്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കയമയും ഭാര്യയും പുറത്ത് ഇരിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഈ മേഖലയിൽ കടുവകൾ ഇറങ്ങുന്നതിനാൽ വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും കടുവയെ പിടിക്കാന്‍ സാധിച്ചില്ല. ഈ പ്രദേശത്ത് ഒന്നിൽ കൂടുതൽ കടുവകൾ ഉണ്ടെന്നാണ് വനം വകുപ്പിന്റെ സംശയം.
