ഭക്ഷണത്തിന്റെ 90% ദഹനവും ആഗിരണവും സംഭവിക്കുന്ന കുടലിന്റെ ഭാഗമാണ് ചെറുകുടൽ എന്ന് നമുക്കറിയാം. ഏകദേശം 6.7 മുതൽ 7.6 മീറ്റർ വരെയാണ് ഇതിന്റെ നീളം. എന്നാൽ പുതുപ്പള്ളിയിലെ എംഎൽഎ ചാണ്ടി ഉമ്മൻ പറയുന്നത് ഒന്നര കിലോമീറ്റർ നീളമുള്ള ചെറുകുടൽ ഭക്ഷണം കഴിക്കാതെ 300 മീറ്ററായി ചുരുങ്ങിയെന്നാണ്. അദ്ദേഹത്തിന്റെ ഈ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഭക്ഷണം വിഘടിപ്പിക്കുക, ശരീരത്തിനാവശ്യമായ പോഷകങ്ങൾ ആഗിരണം ചെയ്യുക, അനാവശ്യ ഘടകങ്ങൾ നീക്കം ചെയ്യുക എന്നിവയാണ് നമ്മുടെ ശരീരത്തിലെ ചെറുകുടലിന്റെ പ്രധാന പ്രവർത്തനം. രോഗപ്രതിരോധ സംവിധാനത്തിലും ഇത് ഒരു പങ്ക് വഹിക്കുന്നുണ്ട്. എന്തായാലും ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്റർ അല്ലയെന്ന് എല്ലാവരുമൊന്ന് ഓർത്തിരിക്കുക.