പാലക്കാട് കുളത്തിൽ മുങ്ങി മരിച്ച മൂന്നു സഹോദരിമാരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടക്കുക. അക്കര വീട്ടിൽ റഷീദിന്റെ മക്കളായ റമീഷ(23), നാഷിദാ(26), റിൻഷി(18) എന്നിവരാണ് ഭീമനാട് പെരുകുളത്തിൽ ഇന്നലെ മുങ്ങിമരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നത്. വിവാഹം കഴിഞ്ഞ റമീഷയും നാഷിദായും അവധിക്ക് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. ഈ സമയത്ത് സഹോദരിയോടൊപ്പം പെരുകുളത്തിലേക്ക് പോകുകയും കൂട്ടത്തിൽ ഒരു സഹോദരി കാൽവഴുതി കുളത്തിൽ വീഴുകയും മറ്റു രണ്ടുപേരും രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തത്. എന്നാൽ മൂന്ന് പേരും ഒരേസമയം മുങ്ങിത്താവുകയായിരുന്നു. ആ സമയത്ത് തന്നെ സമീപത്തുള്ള റബ്ബർ തോട്ടത്തിൽ പിതാവ് ഉണ്ടായിരുന്നു ബഹളം കേട്ട് ഓടിവന്നെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ഇന്ന് രാവിലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹങ്ങൾ വിട്ടു നൽകും. പിന്നീട് ഭീമനാട് വീട്ടിൽ മൂന്നുപേരുടെയും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.