എട്ടുമാസമായി വാഹനാപകടത്തില്‍ പരിക്കേറ്റ് വീട്ടില്‍ കഴിയുന്ന യുവാവിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിന് പിഴ സന്ദേശമെത്തിയത്. പാലോട് പെരിങ്ങമല സ്വദേശി അനില്‍കുമാറിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത്.
എട്ടുമാസമായി വാഹനാപകടത്തില്‍ തുടയെല്ല് പൊട്ടി ചികിത്സയില്‍ കഴിഞ്ഞുവരികയാണ് അനില്‍കുമാര്‍. അഞ്ഞൂറു രൂപ പിഴയടക്കണമെന്നാണ് നിര്‍ദേശം. സംഭവത്തില്‍ വേണ്ട ഉദ്യോഗസ്ഥർക്ക് പരാതി നല്‍കുമെന്ന് അനില്‍ കുമാര്‍ പറയുന്നു. ചിത്രത്തിലുള്ള വാഹനം അനില്‍കുമാറിന്റേത് അല്ല സ്‌കൂട്ടറില്‍ രണ്ടു പേര്‍ സഞ്ചരിക്കുന്ന ചിത്രമാണ് പിഴ സന്ദേശത്തില്‍ ഉള്ളത്. എന്നാല്‍ അനില്‍കുമാറിന്റേത് ഹോണ്ട ബൈക്കാണ് വാഹനം.