തൃശൂർ: ഡിഎൻഎ പരിശോധന വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമെന്ന് വനം വകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രൻ. മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ശശീന്ദ്രൻ ഇക്കാര്യം ഉന്നയിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ട ഘട്ടമെത്തിയിരിക്കുകയാണെന്നും മന്ത്രി കൂട്ടി ചേർത്തു. വനം വകുപ്പ് കേസെടുത്താൽ പ്രതികൾക്ക് 500 രൂപ മാത്രമാണ് പിഴ ചുമത്തുന്നത്. അതുകൊണ്ടാണ് പി ഡി പി പി ആക്റ്റ് പ്രകാരം കേസെടുത്ത് നീങ്ങിയതെന്നും മന്ത്രി പറഞ്ഞു.
നിലവിൽ വനം വകുപ്പിൽ കെട്ടിക്കിടക്കുന്ന കേസുകൾ കോടതിയിലെത്തിക്കാൻ സർക്കിൾ തലത്തിൽ പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഡിഎൻഎ ടെസ്റ്റ് പ്രകാരം 450 കൊല്ലം പഴക്കമുള്ള മരം മുറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തെന്ന് നേരത്തെ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.