ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് കോടതിയിൽ ഹാജരാക്കണം. മോഹൻലാൽ ഉൾപ്പെടെയുള്ളവർ നവംബർ മൂന്നിന് ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളി. ആനക്കൊമ്പ് കൈവശം വെച്ചതിനെത്തുടർന്നാണ് കേസെടുത്തത്. എന്നാൽ ആനക്കൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നാണ് മോഹൻലാലിന്റെ വാദം.