മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീടിരിക്കുന്ന കോതമംഗലം കടവൂർ ഭൂമിയിൽ നടത്തിയ പരിശോധന റിപ്പോർട്ട് ഇന്ന് തഹസിൽദാർക്ക് കൈമാറിയേക്കും. കഴിഞ്ഞ ദിവസം എംഎൽഎയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ നടത്തിയ പരിശോധന പൂർത്തിയാക്കിയ താലൂക്ക് സർവേ വിഭാഗത്തിന്‍റെ റിപ്പോർട്ടാണ് ഇന്ന് തഹസിൽദാർക്ക് കൈമാറുക. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ ആ നിലം മണ്ണിട്ട് നികത്തിയോ എന്നതടക്കമുള്ള കാര്യങ്ങളിലെ റിപ്പോർട്ട് കുഴൽനാടനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്.