കോതമംഗലത്ത് കെഎസ്ഇബി കർഷകന്റെ വാഴ വെട്ടിയ സംഭവത്തിൽ മൂന്നര ലക്ഷം രൂപ നഷ്ടപരിഹാര തുക കൈമാറി. കോതമംഗലം എംഎൽഎ ആന്റണി ജോൺ ആണ് തുക കൈമാറിയത്. ഓണവിപണി ലക്ഷ്യം വെച്ചായിരുന്നു വാഴകൃഷി നട്ടത്. 406 വാഴകളാണ് തോമസിന് നഷ്ടമായത്. കർഷക ദിനത്തിൽ തന്നെ എംഎൽഎ ആന്റണി ജോൺ തോമസിന് നഷ്ടപരിഹാരം കൈമാറുകയും ചെയ്തു.