പാലക്കാട് മോഷണക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസ് കാർക്കെതിരെ നടപടിക്ക് സുപാർശ. സമഗ്ര റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ചു. നിരപരാധിത്വം തെളിയിക്കാൻ നാലുവർഷമായി ഭാരതീയമ്മയ്ക്ക് കോടതി കേറേണ്ടിവന്നു. കുനിശ്ശേരി സ്വദേശിനിയാണ് ഭാരതിയമ്മ. 1998ലായിരുന്നു കേസിനസ്പദാമായ സംഭവം. ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പായെന്ന് രേഖാമൂലം വിവരം ലഭിച്ചതായി ഭാരതീയമ്മയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാരതിയമ്മക്കുണ്ടായ മനോവിഷമവും പ്രായാസവും തിരിച്ചറിഞ്ഞെന്ന് പോലീസിന്റെ അന്വേഷണം റിപ്പോര്‍ട്ടിൽ പറയുന്നു. ഭാരതിയമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.