The helicopter is ready to fly for the Chief Minister and the policeThe helicopter is ready to fly for the Chief Minister and the police

മുഖ്യമന്ത്രിക്കും പോലീസിനും പറക്കാന്‍ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തെത്തി. പ്രതിമാസം കുറഞ്ഞത് 80 ലക്ഷം രൂപ നിരക്കിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുതിരിക്കുന്നത്. 25 മണിക്കൂര്‍ ഈ നിരക്കില്‍ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 വീതം കൊടുക്കണം. പൈലറ്റ് ഉള്‍പ്പടെ പതിനൊന്നു പേര്‍ക്ക് യാത്ര ചെയ്യാം. ഹെലികോപ്റ്റര്‍ ഇന്നലെ തിരുവനന്തപുരത്തെത്തിച്ചു. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്ത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഹെലികോപ്റ്റർ എന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായിരിക്കും ഹെലികോപ്റ്റര്‍ പ്രധാനമായും ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *