സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 28ന് മുമ്പ് പൂർത്തിയാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഓണത്തിന് മുമ്പ് കിറ്റിന്റെ വിതരണം പൂർത്തിയാക്കുമെന്നാണ് ഭക്ഷ്യ മന്ത്രി പറഞ്ഞത്. ഓണക്കിറ്റ് വിതരണം ഈ മാസം 23ന് തുടങ്ങും. മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിക്കുക. അതുപോലെ അഗതിമന്ദിരങ്ങളിലെയും അനാഥാലയമന്ദിരങ്ങളിലെയും അന്തേവാസികൾക്ക് ഓണക്കിറ്റ് ലഭിക്കും. ഓണച്ചന്തയ്ക്കുള്ള സാധനങ്ങൾക്കൊപ്പം കിറ്റിനുള്ള സാധനങ്ങളും എത്തും. റേഷൻ കടകൾ വഴിയാണ് വിതരണം ചെയ്യുക.