The deadline for exchange of Rs 2000 notes ends this monthThe deadline for exchange of Rs 2000 notes ends this month

2000 രൂപ മാറ്റിയെടുക്കാനുള്ള സമയപരിധി ഈ മാസം 30ന് അവസാനിക്കും. ഈ വർഷം മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചിരുന്നത്.2016 നവംബർ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടുകൾ ആർബിഐ അവതരിപ്പിച്ചിരുന്നത്. ഈ നോട്ടുകളുടെ അച്ചടി 2018, 2019 ൽ തന്നെ അവസാനിപ്പിച്ചിരുന്നു. ബാങ്ക് അക്കൗണ്ടുള്ളവർക്ക് അവരുടെ ബ്രാഞ്ചിൽ 2000രൂപ നോട്ടുകൾ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണ്. ഒരേസമയം മാറ്റി വാങ്ങാവുന്ന പരമാവധി തുക 20,000 രൂപയാണ്. നോട്ടുകൾ മാറ്റാനുള്ള സൗകര്യം സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *