നടൻ കൃഷ്ണകുമാറിൻ്റെ വാഹനത്തിൽ മുഖ്യമന്ത്രിക്ക് അകമ്പടി പോയ പോലീസ് വാഹനം മനപൂർവം ഇടിപ്പിച്ചതായി പരാതി. വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയെന്നും നടൻ പന്തളം പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. മുഖ്യമന്ത്രി രാവിലെ എം സി റോഡിലൂടെ പുതുപ്പള്ളിയിലേക്ക് പോകുകയായിരുന്നു. ഇതിനിടയിലാണ് സംഭവമെന്നാണ് പരാതി. യാത്രയ്ക്കിടയിൽ പോലീസ് ബസ് ഹോണടിക്കുന്നുണ്ടായിരുന്നു. പക്ഷേ കാർ ഒതുക്കാൻ സ്ഥലമില്ലായിരുന്നു. കുറച്ച് മുന്നോട്ട് പോയി കാർ ഒതുക്കാമെന്ന് കരുതിയപ്പോൾ പോലീസ് ബസ് കാറിൽ ഇടിപ്പിക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ബി.ജെ.പിയുടെ കൊടി കാറിൽ ഇരിക്കുന്നത് കണ്ടിട്ടുള്ള അസഹിഷ്ണുതയാണ് പോലീസുകാർക്കെന്നും കൃഷ്ണകുമാർ ആരോപിച്ചു.