മുതലപ്പൊഴിയിൽ മത്സ്യ ബന്ധനം കഴിഞ്ഞു വന്ന വള്ളം അപകടത്തിൽപ്പെട്ടു. അഴിമുഖത്ത് രൂപപ്പെട്ട മണൽതിട്ടയിൽ ഇടിച്ച് വള്ളം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടമസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ മൊത്തം 26 മത്സ്യത്തൊഴിലാളിക്കളാണ് ഉണ്ടായിരുന്നത്. വള്ളത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപെട്ടു. വള്ളത്തിന് കേടുപാടുകൾ സംഭവിക്കുകയും വള്ളം മുതലപ്പൊഴി ഹാർബറിലേക്ക് നീക്കി.