സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രിയോടെ ട്രോളിംഗ് നിരോധനം അവസാനിക്കും. 52 ദിവസത്തിനു ശേഷം കടലിൽ പോകാനുള്ള ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികൾ. മീൻപിടുത്ത ബോട്ടുകൾ ഓരോന്നായി സജ്ജമായി. ഹാർബറുകളിൽ ബോട്ടുകൾ നങ്കൂരമിട്ടു തുടങ്ങി. അവയെല്ലാം പ്രവർത്തനക്ഷമമാണോ എന്ന അവസാനഘട്ട പരിശോധനയിലാണ് മത്സ്യത്തൊഴിലാളികൾ. കാലാവസ്ഥയും മറ്റു ഘടകങ്ങളും അനുകൂലമായാൽ മാത്രമാണ് കടലിൽ പോകാൻ കഴിയുകയുള്ളൂ. കഴിഞ്ഞവർഷത്തെ പോലെ ലാഭം ലഭിക്കുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.