തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. കുണ്ടിൽത്തോട് സ്വദേശി ജുനൈദിനെയാണ് നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. ജുനൈദിനെ കണ്ടുകിട്ടുന്നതിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പോലീസ് കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. പിന്നീട് വടകരയിൽ വെച്ചാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നാണ് പ്രാഥമിക നിഗമനം. ജുനൈദിന്റെ വീട്ടിൽനിന്ന് മയക്കുമരുന്ന് ഉൾപ്പെടെ പോലീസ് കണ്ടെടുത്തിരുന്നു. 19 കാരിയുടെ മൊഴി അടിസ്ഥാനത്തിൽ ബലാൽസംഗം, നഗ്നചിത്രങ്ങൾ പകർത്തൽ എന്നീ വിവിധ വകുപ്പുകൾ പ്രകാരം ജുനൈദിനെതിരെ പോലീസ് കേസെടുത്തു.