Tamir's body has bruises; Post-mortem report proving custodial death.Tamir's body has bruises; Post-mortem report proving custodial death.

താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ ക്രൂരമായി മര്‍ദനമേറ്റതായി തെളിഞ്ഞു. താമിറിന്റെ ശരീരത്തില്‍ 13 പരിക്കുകളും ശരീരമാസകലം മര്‍ദനമേറ്റതായ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

കസ്റ്റഡി മരണമാണെന്നതിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങളാണ് താമിര്‍ ജിഫ്രിയുടേത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. നിയമാനുസൃതമായിട്ടല്ല താമിറിനെ കസ്റ്റഡിയിലെടുത്തതെന്ന് ചില ഇന്റലിജന്‍സ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗതായിട്ടും മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടിവരയിടുന്നു. താമിറിന് ലാത്തി ഉപയോഗിച്ചാണ് മര്‍ദനമേറ്റതെന്ന സംശയവും ബലപ്പെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *