Suspension of Grade SI for creating ruckus while on duty at Nedumbassery KariadSuspension of Grade SI for creating ruckus while on duty at Nedumbassery Kariad

നെടുമ്പാശേരി കരിയാടില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഇന്നലെ രാത്രിയോടെയാണ് സംഭവം. കണ്‍ട്രോള്‍ റൂം എസ്‌ഐ സുനിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ സുനില്‍കുമാര്‍ തൊട്ടടുത്തുള്ള ബേക്കറിയിലുണ്ടായ കുഞ്ഞുമോനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത്. ഇദ്ദേഹം മദ്യപിച്ചതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ആ സമയത്ത് സുനിലിനൊപ്പം വേറെയും പോലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *