ഡൽഹി ഐ.ഐ.ടിയിലെ ദളിത് വിദ്യാർത്ഥിയുടെ ആത്മഹത്യക്കി പിന്നാലെ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഡയറക്ടർ ഉറപ്പുനൽകി. വിദ്യാർത്ഥികളുമായി ഡൽഹി ക്യാമ്പസിൽ സംഘടിപ്പിച്ച ചർച്ചയിലാണ് ഡയറക്ടർ രംഗൻ ബാനർജി ഉറപ്പു നൽകിയത്. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ്, ഗ്രേഡിങ് രീതിയിലെ അപാകതകൾ ഒഴിവാക്കൽ, പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം വർദ്ധിപ്പിക്കൽ എന്നിവ ഉൾപ്പെടെ 12 ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ടുവെച്ചത്. ഇതിൽ അന്തിമ തീരുമാനമായില്ലെങ്കിൽ പഠനം മുടക്കി സമരം നടത്താനാണ് വിദ്യാർഥികളുടെ തീരുമാനം. കഴിഞ്ഞ ദിവസമാണ് ഡൽഹി ഐ.ഐ.ടിയിലെ ബിടെക് അവസാനവർഷ വിദ്യാർത്ഥി അനിൽകുമാർ ആത്മഹത്യ ചെയ്തത്.