ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിന് നേരെ കല്ലേറ്. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പോയ കേരള എക്സ്പ്രസ്സിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ബി3 കോച്ചിന്റെ ജനൽ ചില്ല് പൂർണ്ണമായും ആക്രമണത്തിൽ തകർന്നു. ഷൊർണൂരിൽ നിന്നുള്ള റെയിൽവേ പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ വന്ദേഭാരത് നേരെയായിരുന്നു അക്രമണം ഉണ്ടായിരുന്നത്. അതിന് പിന്നാലെയാണ് ഇപ്പോൾ കേരള എക്സ്പ്രസിന് നേരെ കല്ലേറുണ്ടാവുന്നത്. ഈ മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരിക്കും പോലീസ് അന്വേഷണം നടത്തുക.